Friday, October 17, 2008

മഞ്ഞു പുണര്‍ന്ന പനയോലകള്‍ (A romantic thought)


ഉഷ്ണം..............
ഉടുപ്പഴിഞ്ഞ സിരകളിലേക്ക്....ദാഹാര്‍‌ത്തമായ്
പൊഴിഞ്ഞിറങ്ങിയ രൗദ്ര താളങ്ങളില്‍ നിന്ന്.......
പ്രണയ ദാഹിയായ കോടമഞ്ഞ്.....
കേശഭാരമഴിച്ച്, മദോന്മത്തയായ്......
മരുപ്രവിശ്യയിലെ പനഞ്ചീന്തുകളിലേക്ക് .....
നൂപുര ധ്വനികളുയര്‍ത്തിക്കൊണ്ട്...
കടന്നുവരികയാണ്.....................
ഇനി,പ്രണയാതുരമായ മഞ്ഞിന്റെ
മലഞ്ചെരുവുകളിലേക്ക്,
അതിന്റെ നിമ്നോന്നതങ്ങളിലേക്ക്........
ഊളിയിടുന്ന പ്രവാസത്തിന്റെ ശൈത്യപ്രഭാതങ്ങള്‍....................
പൂവിളിയും കിളിനാദവുമില്ലാത്ത....
നിന്റെ പാദസരക്കിലുക്കമില്ലാത്ത,
കണ്ണുകളിലെ കുന്നിമണികളില്ലാത്ത,
ചുണ്ടുകളിലെ പാല്‍ക്കനവുകളില്ലാത്ത......
മഞ്ഞേറ്റ ഉദയങ്ങള്‍....
ഋതുപ്പകര്‍ച്ചയില്‍ മഞ്ഞില്‍ച്ചുരുളുന്ന
പ്രവാസത്തിന്റെ ഇടനാഴികളിലെവിടെയോ.....
ഒരു നേര്‍ത്ത വളകിലുക്കം പോലെ
നിന്റെ ദലമര്‍മ്മരങ്ങള്‍......
ഇല്ല....അതകലെയാണ്....
ഏഴാം കടലിനും മാമലകള്‍ക്കുമപ്പുറത്ത്.....
എങ്കിലും, നിന്റെ കണ്ണിലെ സൂര്യതേജസ്സ്
നിനവുകളിലേറ്റുവാങ്ങി..........
ഞാനീ മഞ്ഞിന്റെ ചിറകുകള്‍ക്കുള്ളിലലിയാം....
ഇനിയും കാണാമെന്ന പ്രതീക്ഷയോടെ....
കാത്ത്.........കാത്ത്...........
പ്രവാസത്തിന്റെ നേര്‍ച്ചാലിലൂടെ..........

7 comments:

Ranjith chemmad / ചെമ്മാടൻ said...

മനോഹരമായിരിക്കുന്നു!
പ്രണയാതുരമായ ഈ പ്രവാസചിന്തകള്‍....
ആശംസകള്‍.....

കാവ്യ said...

ഒരു കുറിപ്പിലൂടെയാണ് ഇവിടെയെത്തിയത്
തുടക്കം എന്ന നിലയില്‍ നന്നായിരിക്കുന്നു എന്നു പറയാം
ആശംസകള്‍.

Sureshkumar Punjhayil said...

good work... Best wishes...!!!

ഞാന്‍ ഇരിങ്ങല്‍ said...

നന്നായിരിക്കുന്നു.
കോടമഞ്ഞ് എന്ന പ്രയോഗം മരുഭൂമിയില്‍ എത്രകണ്ട് സുഖമാണ് എന്ന് ആലോചിക്കുക.
എങ്കിലും പ്രണയത്തീന്‍ റെ ഈ വരികള്‍ ഇഷ്ടമായി.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Suresh said...

ഇനിയും കാണാമെന്ന പ്രതീക്ഷയോടെ....
കാത്ത്.........കാത്ത്...........
നല്ല വരികള്‍......
എഴുതുക......ഞെങള്‍ക്കായി
സ്നേഹപൂര്‍വ്വം

ബിജു രാജ് said...

ഒരു തുടക്കക്കാരനായ എന്നെ,
എന്റെ, ശിഥിലാക്ഷരങ്ങളെ പ്രോല്‍സാഹിപ്പിച്ച്,
ബ്ലോഗിന്റെ ആഗോള വിശാലതയിലേക്ക്
കൈപിടിച്ച് ആനയിക്കുന്ന
ബൂലോഗത്തിലെ മുന്‍പേ പറക്കുന്ന പക്ഷികള്‍ക്ക്
എന്റെ നന്ദി....
തുടര്‍ന്നും വിലയേറിയ അഭിപ്രായങ്ങള്‍
അറിയിക്കുമെന്ന വിശ്വാസത്തോടെ....

ഗൗരി നന്ദന said...

എത്താന്‍ വൈകിപ്പോയി...എങ്കിലും എത്തിച്ചേര്‍ന്നു... നന്നായിരിക്കുന്നു. പ്രവാസികള്‍ ,അവരുടെ ജീവിതം ഒക്കെ എന്നുമെന്നെ വേദനിപ്പിക്കാറുണ്ട്.. ഇപ്പോള്‍ വീണ്ടും ഒരു നോവ്..